അന്താരാഷ്ട്ര റെഡ് സീ ഫിലിം ഫെസ്റ്റിവലിനു ജിദ്ദ ആതിഥേയത്വം വഹിക്കും
പ്രഥമ അന്താരാഷ്ട്ര റെഡ് സീ ഫിലിം ഫെസ്റ്റിവലിനു 2020 ൽ ജിദ്ദയിലെ ചെങ്കടൽ തീരത്ത് തുടക്കം കുറിക്കും. സൗദി സാംസ്കാരിക മന്ത്രി പ്രിൻസ് ബദർ ബിൻ അബ്ദുല്ല ഫർഹാൻ ആണു ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
സൗദിയുടെ വളർന്ന് കൊണ്ടിരിക്കുന്ന നിർമ്മാണാത്മകതയെയും പുതിയ അറബ് ഫിലിം വർക്കുകളും അന്താരാഷ്ട്ര സിനിമയിലെ പുതിയ ട്രെൻഡുകളുമെല്ലാം പരിചയപ്പെടുത്താൻ റെഡ് സീ ഫെസ്റ്റിവൽ വഴി സാധിക്കും.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംരംഭമാണു റെഡ് സീ ഫിലിം ഫെസ്റ്റ്. പ്രാദേശിക ഫിലിമുകളെ പരിപോഷിപ്പിച്ച് അന്താരാഷ്ട്ര തലത്തിലേക്ക് എത്തിക്കുകയാണു ഇതിൻ്റെ പ്രധാന ലക്ഷ്യം.
വിഷൻ 2030 നോടനുബന്ധിച്ച് സൗദിയുടെ സാമൂഹിക, സാംസ്ക്കാരിക, കലാ മേഖലകളിൽ കൈ വരിച്ച് കൊണ്ടിരിക്കുന്ന നേട്ടങ്ങളുടെയും മാറ്റങ്ങളുടെയും ഒരു ഭാഗമാണു റെഡ് സീ ഫിലിം ഫെസ്റ്റും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa