ചൊവ്വാഴ്‌ച, ജൂൺ 9, 2026
KuwaitTop Stories

കണ്ണൂർ-കുവൈത്ത് എയർ ഇന്ത്യ എക്സ്പ്രസ് നാളെ സർവീസ് ആരംഭിക്കും

കുവൈറ്റ് സിറ്റി: എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ കണ്ണൂർ കുവൈത്ത് സർവീസ് നാളെ മുതൽ ആരംഭിക്കും. ശനി, തിങ്കൾ ദിവസങ്ങളിലായി ആഴ്ചയിൽ രണ്ട് സെർവീസുകളായിരിക്കും ഉണ്ടാവുക.

ശനിയാഴ്ച രാവിലെ 7.10 ന് കണ്ണൂരിൽ നിന്നും പുറപ്പെടുന്ന വിമാനം 11.10 ന് കുവൈത്തിൽ എത്തും. തിരിച്ച് കുവൈത്തിൽ നിന്നും 12.10ന് പുറപ്പെട്ട് രാത്രി 7.10 ന് കണ്ണൂരിൽ എത്തും. തിങ്കളാഴ്ച്ച 8.10ന് കണ്ണൂരിൽ നിന്നും പുറപ്പെട്ട് 12.10 ന് കുവൈത്തിൽ എത്തും. തിരിച്ച് കുവൈത്തിൽ നിന്നും ഉച്ചക്ക് 1.10 ന് പുറപ്പെട്ട് രാത്രി 8.10ന് കണ്ണൂരിൽ എത്തും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group