തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

പോലീസ് സ്റ്റേഷനിലെത്തുന്നവരോട് മാന്യമായി പെരുമാറണമെന്ന് കുവൈത്ത് പോലീസിനു നിർദ്ദേശം

കുവൈത്ത് സിറ്റി: പൊതു ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് കുവൈത്ത് പൊലീസ് ഉദ്യോഗസ്ഥരോട് ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാ വിഭാഗം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് ഫൈസര്‍ അല്‍ നവാഫ് അല്‍ സ്വബാഹ് ആവശ്യപ്പെട്ടു.

സ്റ്റേഷനിൽ പരാതി നല്‍കാനെത്തിയ ഒരാളോട് മോശമായി പെരുമാറിയതിന്റെ പേരില്‍ ഒരു പൊലീസ് സ്റ്റേഷന്‍ മേധാവിക്കെതിരെ അച്ചടക്ക നടപടിയെടുത്തതിന് പിന്നാലെയാണു മേജർ നവാഫ് അൽ സ്വബാഹ് ഈ നിർദ്ദേശം നൽകിയത്.

ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥന്‍ പരാതിയുമായി സമീപിച്ചപ്പോൾ പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുകയും തുടര്‍ന്ന് പരാതി പ്രകാരം സ്റ്റേഷന്‍ മേധാവിക്കെതിരെ അച്ചടക്ക നടപടിയെടുക്കുകയുമായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്