Monday, September 23, 2024
Dammam

നിർണ്ണായക തെരഞ്ഞെടുപ്പിൽ പ്രവാസികൾ ഉത്തരവാദിത്തം നിറവേറ്റണം- പ്രവാസി

ദമ്മാം: ഇന്ത്യയിലെ ആസന്നമായ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസിലാക്കി പ്രവാസി സമൂഹവും രംഗത്തിറങ്ങണമെന്ന് പ്രവാസി സാംസ്കാരിക വേദി കോഴിക്കോട്-വയനാട് ജില്ലാ കൺവെൻഷൻ ആഹ്വാനം ചെയ്തു.
മതനിരപേക്ഷ ഐക്യം സാധ്യമാകേണ്ട  ഏറ്റവും അനിവാര്യ സന്ദർഭമാണ് ഈ തെരഞ്ഞെടുപ്പ്. കേരളത്തിൽ 20 ലോകസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് കൺവെൻഷൻ അഭ്യർത്ഥിച്ചു.
ഫൈസൽ കടലുണ്ടി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷബീർ ചാത്തമംഗലം മുഖ്യ പ്രഭാഷണം നിർവഹിച്ചു. കിഴക്കൻ പ്രവിശ്യ സെൻട്രൽ കമ്മിറ്റി അംഗം ഷെമീർ വണ്ടൂർ, അഷ്‌റഫ് പട്ടാമ്പി എന്നിവർ സംസാരിച്ചു. സാദത്ത് കോഴിക്കോട് സ്വാഗതം പറഞ്ഞു. മനാഫ് കുറ്റിയാടി, മുഹമ്മദ് കോയ തുടങ്ങിയവർ നേതൃത്വം നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q