യു എ ഇ യിൽ ഇസ്രാ-മിഅറാജ് അവധിയില്ല.
ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും കൂടുതൽ അവധികൾ പ്രഖാപിക്കപ്പെട്ട സാഹചര്യത്തിൽ, യു എ ഇ യിൽ ഇസ്രാ മിഅറാജ് അവധിയും നബിദിന അവധിയും ഉണ്ടാവില്ല. കഴിഞ്ഞ വര്ഷം വരെ റബീഉൽ അവൽ 12 ന് പ്രവാചകന്റെ ജന്മദിന അവധിയും, റജബ് 27 ന് ഇസ്രാ മിഅറാജ് അവധിയും നൽകിയിരുന്നു. എന്നാൽ മുൻകൂട്ടി പ്രഖ്യാപിച്ചിട്ടുള്ള, യു എ ഇ യിലെ ഒരു വർഷത്തെ പൊതു അവധി പട്ടികയിൽ ഇസ്രാ മിഅറാജ്, നബിദിനം എന്നീ ദിവസങ്ങളിൽ അവധികൾ ഇല്ല.
സ്വകാര്യ മേഖലയിലും പൊതു മേഖലക്ക് സമാനമായി യു എ ഇ ക്യാബിനറ്റ് അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ, ദേശീയ സമ്പദ് വ്യവസ്ഥയെ ബാധിക്കാത്ത രീതിയിൽ രണ്ടു മേഖലയിലും വര്ഷം 14 ദിവസത്തെ അവധിയായിരിക്കും ലഭിക്കുക. യു എ ഇ പൗരന്മാരെ സ്വകാര്യ മേഖലയിൽ തൊഴിൽ ചെയ്യാൻ ആകർഷിക്കുക എന്ന ഉദ്ദേശത്തോടും കൂടിയാണ് ഇരു മേഖലയിലെയും അവധികൾ ഒരേ പോലെയാക്കിയിട്ടുള്ളത്.
യു എ ഇ യിലെ പൊതു അവധികൾ
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa