ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ബുറൈമിയിൽ നിര്യാതനായി
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ബുറൈമിയിൽ നിര്യാതനായി. ത്വയ്‌ബ ബേക്കറിയിൽ ജോലി ചെയ്യുന്ന രാങ്ങാട്ടൂർ സ്വദേശി സൈതലവി (50) ആണ് തിങ്കളാഴ്ച വൈകുന്നേരം ബുറൈമി ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.
ഉച്ചക്ക് ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സൈതലവിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലരയോടെ മരണപ്പെടുകയായിരുന്നു.15 വർഷം ത്വയ്‌ബ ബേക്കറിയിൽ ജോലി ചെയ്തിരുന്ന സൈതലവി രണ്ട് വർഷം മുമ്പ് വിസ റദ്ദാക്കി നാട്ടിൽ പോയിരുന്നു. തുടർന്ന് രണ്ട് മാസം മുമ്പ് വീണ്ടും പുതിയ വിസയിൽ വന്ന് ഇതേ ബേക്കറിയിൽ തന്നെ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ഖൈറുന്നീസയാണ് ഭാര്യ. അഞ്ച് മക്കളുണ്ട്. ബുറൈമി ആശുപത്രിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് മാനേജർ അഫ്സൽ ത്വയ്‌ബ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
