Monday, September 23, 2024
KuwaitTop Stories

തൊഴിലന്വേഷകരെ കണ്ടെത്താൻ ഇന്ത്യ കുവൈത്ത് ഓൺലൈൻ ബന്ധം നിലവിൽ വരുന്നു.

കുവൈത്ത് സിറ്റി: തൊഴിലാളി ചൂഷണം ചെയ്യപ്പെടാതെ, തൊഴിൽ വിപണിയിൽ ആളെ കണ്ടെത്തുന്നതിന് കുവൈത്തും ഇന്ത്യയും തമ്മിലുള്ള ഓൺ‌ലൈൻ ബന്ധം സ്ഥാപിക്കുന്നത് സംബന്ധിച്ച തടസ്സങ്ങൾ നീക്കുന്നതായി സാമ്പത്തിക കാര്യമന്ത്രി മറിയം അൽ അഖീൽ പറഞ്ഞു.

ഈ സംവിധാനം നിലവിൽ വരുന്നതോടെ ഓൺ‌ലൈൻ‌ വഴി ഇന്ത്യയിലെ തൊഴിലന്വേഷകരുടെ വിവരങ്ങൾ ലഭ്യമാകും. ഇത് യോഗ്യതയുള്ളവരെ മാത്രം റിക്രൂട്ട് ചെയ്യാൻ സഹായകമാവും. തൊഴിൽ വിപണിയിൽ തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടുന്നത് ഇല്ലാതാക്കുന്നതിനും ഇത് സഹായകമാകുമെന്ന് അവർ പറഞ്ഞു. നിരവധി ഇന്ത്യൻ തൊഴിലാളികളാണ് കുവൈത്തിൽ ചൂഷണത്തിന് വിധേയരാകുന്നത് . ഈജിപ്തുമായി ഈ സംവിധാനം നിലവിൽ വന്നതായി അവർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q