ഒമാൻ പോസ്റ്റിന്റെ ഇ പേയ്മെന്റ് സംവിധാനം നിലവിൽ വന്നു.
മസ്കത്ത്: ഒമാൻ പോസ്റ്റിന്റെ ഇ പേയ്മെന്റ് സംവിധാനം നിലവിൽ വന്നു. തവാനി ടെക്നോളജീസുമായി ചേർന്നാണ് പുതിയ സംവിധാനം പ്രവർത്തിക്കുക. ഉപഭോക്താക്കളുടെ വർധിച്ച ആവശ്യം മുൻനിർത്തിയാണ് പുതിയ ഇലക്ട്രോണിക് പേയ്മെൻറ് സേവനം തുടങ്ങിയത്. ഉപഭോക്താക്കൾക്ക് തവാനി ആപ്പ് ഡൗൺലോഡ് ചെയ്ത് പുതിയ സേവനം ഉപയോഗിക്കാം.
ഇ-കോമേഴ്സ് രംഗത്ത് ചുവടുറപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ഒമാൻ പോസ്റ്റ് പുതിയ സേവനം ആരംഭിച്ചിട്ടുള്ളത്. വേഗവും സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്ന പേയ്മെൻറ് സംവിധാനം ഉപഭോക്താക്കൾക്ക് മികച്ച അനുഭവമായിരിക്കും നൽകുകയെന്ന് ഒമാൻ പോസ്റ്റ് സി.ഇ.ഒ അബ്ദുൽമാലിക്ക് അൽ ബലൂഷി പറഞ്ഞു.
ഇ-കോമേഴ്സിനും ചരക്കുഗതാഗത മേഖലക്കും അനുയോജ്യമായ നിലവാരത്തോടെയാണ് പേയ്മെന്റ് സിസ്റ്റം ഒരുക്കിയിട്ടുള്ളത് . ഒമാൻ പോസ്റ്റ് ഉപഭോക്താക്കൾക്ക് ഏറ്റവും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും, എല്ലായ്പോഴും പ്രവർത്തിക്കുന്നതുമാകും തങ്ങളുടെ ആപ്പെന്ന് തവാനി ടെക്നോളജീസ് സ്ഥാപകനും സി.ഇ.ഒയുമായ മാജിദ് ഫാഇൽ അൽ അംറി പറഞ്ഞു. കാഷ്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് പേയ്മന്റുകൾക്ക് ബദലാണ് തവാനി ഇ-പേയ്മെന്റ് ആപ്ലിക്കേഷൻ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa