Monday, September 23, 2024
QatarTop Stories

കാലാവസ്ഥാ വ്യതിയാനം; ഖത്തറിൽ ജാഗ്രതാ നിർദ്ദേശം

ദോഹ: ഖത്തറിൽ കാലാവസ്ഥയിൽ അടിക്കടി വ്യതിയാനം സംഭവിക്കുന്നതിനാൽ പൊതുജനങ്ങൾ സുരക്ഷാകാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നു കാലാവസ്ഥ നിരീക്ഷണ വിഭാഗം (ക്യുഎംഡി) മുന്നറിയിപ്പ് നൽകി. അറേബ്യൻ പെനിൻസുലയിലെ ന്യൂനമർദമാണ് അസ്ഥിരമായ കാലാവസ്ഥക്ക് കാരണം. ഈ ആഴ്ച മുഴുവൻ ഒറ്റപ്പെട്ട മഴയ്ക്കും കനത്ത കാറ്റിനും ശക്തമായ ഇടിമിന്നിലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.

ശക്തമായ കാറ്റിന് സാധ്യതയുള്ളത് കൊണ്ട് കടൽക്ഷോഭിക്കുമെന്നതിനാൽ കടൽയാത്രകൾ ഒഴിവാക്കണമെന്നും ക്യുഎംഡി നിർദേശിച്ചു. ഇടിമിന്നലുള്ളപ്പോൾ മരങ്ങൾക്ക് താഴെയും ഉയർന്ന കെട്ടിടങ്ങളുടെ മട്ടുപ്പാവിലും ഇലക്ട്രിക് പോസ്റ്റുകളുടെ സമീപത്തും നിൽക്കരുത്. വെള്ളക്കെട്ടുകളിൽ നിന്ന് അകലം പാലിക്കണം. മഴയുള്ളപ്പോൾ വാഹനങ്ങൾ വേഗം കുറച്ച് ഓടിക്കണമെന്നും, ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിക്കരുത് എന്നും ക്യുഎംഡി മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q