തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

19 കോടി സമ്മാനമായി ലഭിച്ചതറിയാതെ ഇന്ത്യക്കാരൻ; ഭാഗ്യശാലിയെ തേടി സംഘാടകർ

അബുദാബി∙ കോടികൾ സമ്മാനമായി ലഭിച്ച ഇന്ത്യക്കാരനെ തേടി ബിഗ് ടിക്കറ്റ് സംഘാടകർ. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒരു കോടി ദിർഹം സമ്മാനം ലഭിച്ച ഇന്ത്യക്കാരനെ കണ്ടെത്താൻ സഹായിക്കണമെന്ന് പറഞ്ഞു വീഡിയോ സന്ദേശം ഇറക്കിയിരിക്കുകയാണ് സംഘാടകർ. മുംബൈ സ്വദേശി രവീന്ദ്ര ബോലൂറാണ് 18.62 കോടി രൂപ സമ്മാനം നേടിയ ഭാഗ്യവാൻ. സമ്മാന വിവരം അറിയിക്കാനായി ടിക്കറ്റിൽ രേഖപ്പെടുത്തിയ നമ്പറിൽ വിളിച്ചിട്ട് ഇതുവരെ ആളെ കിട്ടിയിട്ടില്ല.

ആദ്യം വിളിച്ചപ്പോൾ ചെറിയൊരു കുട്ടിയാണ് ഫോണെടുത്തത്. രവീന്ദ്ര മുംബൈയിലേക്ക് പോയിരിക്കുകയാണെന്നും ഒരാഴ്ച കഴിഞ്ഞേ തിരിച്ചു വരൂ അപ്പോൾ വിളിച്ചാൽ മതി എന്നുമായിരുന്നു മറുപടി. പിന്നീട് തുടർച്ചയായി പല തവണ വിളിച്ചിട്ടും മറുപടിയില്ല. ഇതേതുടർന്നാണ് ഭാഗ്യശാലിയെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ടിക്കറ്റ് വീഡിയോ സന്ദേശം ഇറക്കിയത്.

ഒരു കോടി ദിർഹം സമ്മാനത്തുകയുള്ള, ബിഗ് ടിക്കറ്റിന്‍റെ 202ആം സീരീസ് നറുക്കെടുപ്പിൽ സുഹൃത്തുക്കളുമായി ചേർന്ന് എടുത്ത 085524 നമ്പർ ടിക്കറ്റിലൂടെയാണ് രവീന്ദ്ര വിജയിയായത് .

ഇന്ത്യക്കാരനായ കുമാര ഗണേശനാണ് രണ്ടാം സമ്മാനമായ ലാൻഡ് റോവർ ലഭിച്ചതത് . പത്തിൽ മൊത്തം അഞ്ചു ഇന്ത്യക്കാരാണ് ഭാഗ്യശാലികളായത് . 80,000, 20,000, 10,000 ദിർഹംവീതമാണ് മറ്റ ഇന്ത്യക്കാർക്ക് സമ്മാനമായി ലഭിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group