Monday, November 25, 2024
Saudi ArabiaTop Stories

സൗദിയിൽ 5ജി സേവനം വരുന്നു; ആയിരം ടവറുകൾ സജ്ജം

റിയാദ്: സൗദിയിൽ 5ജി മൊബൈൽ സേവനം മാസങ്ങൾക്കകം ലഭ്യമാക്കുമെന്ന്, ജോർദാനിൽ നടന്ന വേൾഡ്‌ ഇക്കണോമിക്‌ ഫോറത്തിൽ സൗദി ആശയ വിനിമയ വിവര സാങ്കേതിക വിദ്യ സഹമന്ത്രി ഹൈത്തം അബ്ദുൽ റഹ്മാൻ അൽ ഒഹലി പറഞ്ഞു. 5ജി സേവനം വരുന്നതോടെ കൂടുതൽ തൊഴിൽ അവസരങ്ങളും അധിക വരുമാനവും രാജ്യത്ത് സൃഷ്ടിക്കപ്പെടും. മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ 19 ബില്യൻ ഡോളറിന്റെ വർദ്ധനവുണ്ടാക്കാനും, 2030 ഓടെ 20,000 തൊഴിലവസരങ്ങൾ അധികം സൃഷ്ടിക്കാനും ഇത് വഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

5ജി ലഭ്യമാകുന്ന ആയിരം ടവറുകൾ ഇതിനകം തന്നെ സൗദിയിൽ സ്ഥാപിച്ചിട്ടുണ്ട്. ഇത്‌ വ്യാപകമാകുന്നതോടെ ഡൗൺലോഡ്‌ ഉൾപ്പെടെയുള്ള ഇന്റർനെറ്റ്‌ സേവനങ്ങൾ വളരെ വേഗത്തിൽ നടത്താൻ സാധിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa