Sunday, April 20, 2025
GCCKuwaitTop Stories

കുവൈത്തിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു

കുവൈറ്റ്‌: ഫര്‍വാനിയയില്‍ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. തൃശൂര്‍ എളവള്ളി സ്വദേശി അബ്ദുല്‍ ഗഫൂര്‍ ആണ് മരിച്ചത്. 42 വയസ്സായിരുന്നു. രാത്രിയില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിടെയാണ് മരണം സംഭവിച്ചത്.

ഫര്‍വാനിയ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകുമെന്നും ഇതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും മാഗ്നറ്റ് ടീം അറിയിച്ചു.

പരേതനായ കുഞ്ഞു മുഹമ്മദിന്‍റെയും ഖദീജയുടെയും മകനാണ്. ഭാര്യ: ആയിഷ. രണ്ട് കുട്ടികളുണ്ട്. അബ്ദുറഹിമാൻ കുട്ടിക്ക, ശംസു, റാഫി, ശാഫി, ശുക്കൂർ എന്നീവര്‍ സഹോദരങ്ങളാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa