തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

യു എ ഇ യിലെ ഏറ്റവും മികച്ച 10 കമ്പനികളുടെ പേരുകൾ പുറത്തുവിട്ടു

ദുബായ്: യു എ ഇ യിൽ ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന പത്ത് കമ്പനികളുടെ പേരുകൾ യൂഗോവ് പുറത്തുവിട്ടു. എമിറേറ്റ്സ് എയർലൈൻ ആണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ സർവേയിലും എമിറേറ്റ്‌സ് തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. രണ്ടു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആപ്പിൾ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ഐഫോൺ കഴിഞ്ഞ വർഷമുണ്ടായിരുന്ന മൂന്നാം സ്ഥാനം നിലനിർത്തി. ഗൂഗിൾ, സാംസങ്, എമാർ, ദുബായ് മാൾ, സാംസങ് ഗാലക്സി, അൽമാറാഇ, ഇത്തിഹാദ് എയർവേസ് എന്നിവയാണ് യഥാക്രമം നാല് മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിൽ. ഇതിൽ ദുബായ് മാൾ, സാംസങ് ഗാലക്സി, അൽമാറാഇ എന്നീ കമ്പനികൾ കഴിഞ്ഞ വർഷത്തേതിൽ നിന്നും ഓരോ സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് യഥാക്രമം ഏഴ്, എട്ട്, ഒൻപത് സ്ഥാനങ്ങളിലെത്തിയത്. അതേസമയം കഴിഞ്ഞ വര്ഷം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഗൂഗിൾ നാലാം സ്ഥാനത്തേക്കും, അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന എമാർ ആറാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. അഞ്ചാം സ്ഥാനത്തുള്ള സാംസങ്, പത്താം സ്ഥാനത്തുള്ള ഇത്തിഹാദ് എയർവെസ് എവയാണ് ഈ വര്ഷം ലിസ്റ്റിൽ കടന്നു കൂടിയ പുതിയ കമ്പനികൾ. കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ ജനങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ പ്രശസ്തി കൈവരിച്ച പത്ത് കമ്പനികളുടെ പേരും യൂഗോവ് പുറത്ത് വിട്ടു. ഇതിൽ 2018 ൽ നിന്ന് ഏറ്റവും കൂടുതൽ പുരോഗമനം കൈവരിച്ചത് വാർണർ ബ്രോസ് വേൾഡ് ആണ്. നെറ്റ്ഫ്ലിക്സ് രണ്ടാം സ്ഥാനവും ഹുവാവി മൂന്നാം സ്ഥാനവും കൈവരിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group