തിങ്കളാഴ്‌ച, ജൂൺ 8, 2026
BahrainTop Stories

റോഡിൽ വെച്ച് ഡാൻസ് കളിച്ച യുവതിക്ക് ബഹ്‌റൈനിൽ തടവ് ശിക്ഷ

മനാമ: പൊതു നിരത്തിൽ ഡാൻസ് കളിച്ചതിന് ബഹ്‌റൈൻ കോടതി യുവതിയെ രണ്ട് ആഴ്ച തടവിന് ശിക്ഷിച്ചു. ജിസിസി പൗരയായ 30 കാരിക്കാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. തിരക്കേറിയ റോഡിൽ ആൺ സുഹൃത്ത് ഓടിച്ചിരുന്ന കാറിൽ വെച്ച് അശ്ളീല ചേഷ്‌കളോടെ  ഡാൻസ് കളിച്ച  യുവതിയുടെ വീഡിയോ കണ്ടാണ് പോലീസ് കേസെടുത്തത്.

മുഖം മറച്ചു കൊണ്ട് കാറിന്റെ സൺ റൂഫിലൂടെ എഴുന്നേറ്റ് നിന്ന് ഉച്ചത്തിൽ മ്യൂസിക് വെച്ച് അതിനനുസരിച്ചാണ് ഇവർ ഡാൻസ് കളിച്ചിരുന്നത്. പൊതു നിരത്തിൽ മര്യാദയില്ലാതെ പെരുമാറി എന്ന കുറ്റമാണ് യുവതിക്കും ഇവരുടെ സുഹൃത്തിനും എതിരെ പ്രോസിക്ക്യൂഷൻ ചുമത്തിയത്. മനാമക്കടുത്ത് ജുഫൈറിൽ വെച്ചായിരുന്നു സംഭവം.

വൈകുന്നേരം പുറത്ത് സമയം ചിലവഴിക്കാൻ സുഹൃത്തുമൊത്ത് പോയതായിരുന്നു എന്നും, തിരിച്ച് ഹോട്ടലിലേക്ക് വരുന്ന വഴി കേസിനാസ്പദമായ കുറ്റംചെയ്തു എന്നും യുവതി യുവതി കോടതിയിൽ സമ്മതിച്ചു. ഇതിനെ തുടർന്നായിരുന്നു കോടതി ശിക്ഷ വിധിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group