റമളാനിൽ മസ്ജിദുൽ ഹറാമിലെ കിംഗ് അബ്ദുൽ അസീസ് ഗേറ്റ് തുറക്കും
വിശുദ്ധ റമളാൻ മാസത്തിൽ മസ്ജിദുൽ ഹറാമിൻ്റെ പ്രധാന കവാടമായ കിംഗ് അബ്ദുൽ അസീസ് ഗേറ്റ് വിശ്വാസികൾക്കായി തുറന്ന് കൊടുക്കാൻ ഇരു ഹറം കാര്യ മേധാവി ശൈഖ് അബ്ദുറഹ്മാൻ അൽ സുദൈസ് ഉത്തരവിട്ടു.

റമളാൻ തുടങ്ങാൻ ഒരു ആഴ്ച മാത്രം ബാക്കി നിൽക്കേ ഗേറ്റിൻ്റെ നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ടവരോട് ശൈഖ് സുദൈസ് നിർദ്ദേശം നൽകി. ശൈഖ് സുദൈസ് മറ്റു ഒഫീഷ്യലുകൾക്കൊപ്പം എത്തി ഗേറ്റിൻ്റെ നിർമ്മാണ പ്രവൃത്തികൾ നിരീക്ഷിച്ച ശേഷമായിരുന്നു റമളാനിൽ തുറക്കാനുള്ള നിർദ്ദേശം നൽകിയത്.
മസ്ജിദുൽ ഹറാമിലേക്കുള്ള പ്രധാന കവാടമായ കിംഗ് അബ്ദുൽ അസീസ് ഗേറ്റ് ഹറമിൽ തീർഥാടകരുടെ തിരക്ക് കുറയുന്ന സന്ദർഭങ്ങളിൽ അറ്റ കുറ്റപ്പണികൾ നടക്കുന്നത് കാരണം അടച്ചിടാറുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
