മസ്ജിദുൽ ഹറാമിൽ പതിനായിരം സംസം കാനുകൾ കൂടി സജ്ജമാക്കി
വിശുദ്ധ റമളാനിനോടനുബന്ധിച്ച് മക്കയിലെ മസ്ജിദുൽ ഹറാമിൽ പതിനായിരം സംസം കാനുകൾ കൂടി സജ്ജമാക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു.

ഇതോടെ ഒരു ദിവസം ഹറമിൽ ഉപയോഗിക്കുന്ന കാനുകൾ 25,000 ത്തിൽ അധികം വരും. കാനുകൾക്ക് പുറമെ ഹറമിൻ്റെ വിവിധ ഭാഗങ്ങളിലായി നിരവധി പൈപുകളും സംസം ലഭ്യമാക്കാനായി ഒരുക്കിയിട്ടുണ്ട്.
ഹറമിലെത്തുന്ന വിശ്വാസികൾക്ക് തണുത്തതും തണുക്കാത്തതുമായി വ്യത്യസ്ത കാനുകളിലായി സംസം വെള്ളം പള്ളിക്കകത്തും പുറത്തുമായി ലഭ്യമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
