Sunday, September 22, 2024
OmanTop Stories

റമദാൻ സമ്മാനം; മുവാസലാത്ത് ചാർജ് കുറക്കുന്നു

മസ്കത്ത്: റമദാനിൽ ചാർജ് കുറക്കുന്നതായി ഒമാനിലെ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത് പ്രഖ്യാപിച്ചു 20 ശതമാനമായിരിക്കും ചാർജിൽ കുറവ് വരുത്തുക.

ഇന്റർസിറ്റി യാത്രാ ചാർജിൽ 20 ശതമാനം കുറവ് വരുത്തുകയും, പരസ്യ ചാർജിൽ 50 ശതമാനം കുറവ് വരുത്തുകായും ചെയ്യുന്നതോടൊപ്പം റമദാനിൽ മസ്കറ്റ്, സലാല, സോഹാർ എന്നീ നഗരങ്ങളിൽ അർധരാത്രി വരെ സർവീസ് ഉണ്ടായിരിക്കുമെന്നും കമ്പനി ഒരു പ്രസ്താവനയിൽ അറിയിച്ചു.

കമ്പനിയുടെ സേവനങ്ങൾ ഉപയോഗിക്കാൻ പൗരന്മാരടക്കം എല്ലാവരും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടും, പരിശുദ്ധ മാസമായ റമദാനിൽ ജനങ്ങളുടെ ഗതാഗത ആവശ്യങ്ങൾ പ്രയാസമില്ലാതെ നടപ്പിലാക്കുന്നതിന്റെയും ഭാഗമായിട്ടാണ് കമ്പനിയുടെ ഈ നടപടി എന്ന് പ്രസ്ഥാനവനയിൽ പറയുന്നു.

മുവാസലാത്തിന്റെ ഇന്റർസിറ്റി ബസ് സമയങ്ങളിലും റമദാനിൽ മാറ്റമുണ്ടായിരിക്കും. രാവിലെ 6:40 നായിരിക്കും ആദ്യ സർവീസ് ആരംഭിക്കുക. ഇത് അർധരാത്രി വരെ തുടരും. ഇത് പ്രകാരം, മസ്കത്ത്-സലാല, മസ്കത്ത്-ബർക്ക, മസ്കത്ത്-റുസ്താഖ് എന്നീ റൂട്ടുകളിലെ സമയങ്ങളിൽ മാറ്റമുണ്ടാകും. ഇതിനു പുറമെ മസ്കത്തിൽ നിന്നും ദുബൈയിലേക്ക് ദിവസവും ഒരു അധിക ട്രിപ്പ് ഉണ്ടായിരിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q