തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

കഴിഞ്ഞ 14 വർഷങ്ങളായി ഈ സൗദി രാജകുമാരൻ കണ്ണ് തുറന്നിട്ടില്ല

കഴിഞ്ഞ 14 വർഷങ്ങളായി കോമയിൽ കിടക്കുന്ന സൗദി രാജകുമാരൻ വലീദ് ബിൻ ഖാലിദിൻ്റെ ചിത്രം അദ്ദേഹത്തിൻ്റെ പിതൃ സഹോദരി റീമാ ബിൻത് ത്വലാൽ രാജകുമാരി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് അറബ് മീഡിയകൾ വലിയ പ്രാധാന്യത്തോടെയാണു റിപ്പോർട്ട് ചെയ്തത്.

റീമാ രാജകുമാരി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രം

ഉറങ്ങുന്ന രാജകുമാരൻ എന്ന പേരിൽ അറിയപ്പെടുന്ന, കോമയിൽ കിടക്കുന്ന വലീദ് ബിൻ ഖാലിദ് രാജകുമാരൻ്റെ അടുത്ത് ഇരിക്കുന്ന പിതാവ് ഖാലിദ് ബിൻ ത്വലാൽ രാജകുമാരനെയും ചിത്രത്തിൽ കാണാൻ സാധിക്കുന്നുണ്ട്.

രാജകുമാരൻ്റെ പഴയതും പുതിയതുമായ ചിത്രങ്ങൾ

സൗദി ഭരണാധികാരി സല്മാൻ രാജാവിൻ്റെ സഹോദരൻ അന്തരിച്ച ത്വലാൽ രാജകുമാരൻ്റെ മക്കളാണു ഖാലിദ് ബിൻ ത്വലാൽ രാജകുമാരനും പ്രമുഖ അറബ് കോടീശ്വരൻ വലീദ് ബിൻ തലാൽ രാജകുമാരനും.

രാജകുമാരനെ സന്ദർശിക്കുന്ന വലീദ് ബിൻ ത്വലാൽ രാജകുമാരൻ

16 വർഷങ്ങൾക്ക് മുംബ് റിയാദിൽ വെച്ച് സംഭവിച്ച ഒരു കാർ ആക്സിഡൻ്റിൽ അപകടം സംഭവിച്ചതിനെത്തുടർന്നാണു വലീദ് ബിൻ ഖാലിദ് രാജകുമാരൻ കോമയിലായത്. ഇപ്പോൾ രാജകുമാരനു 30 വയസ്സാണു പ്രായം.

‘എൻ്റെ പ്രിയപ്പെട്ട വലീദിനു 30 വയസ്സ് തികഞ്ഞു. അതിൽ 14 വർഷവും ആശുപത്രിയിലാണു കഴിഞ്ഞത്. അല്ലാഹു സുഖപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യട്ടെ’ എന്ന പ്രാർഥനയോടെയായിരുന്നു റീമാ രാജകുമാരി ചിത്രം പോസ്റ്റ് ചെയ്തത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്