തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ മാസപ്പിറവി കണ്ടു; ഗൾഫിൽ നാളെ റമളാൻ വ്രതാരംഭം

സൗദിയിൽ മാസപ്പിറവി കണ്ടതായി വിശ്വാസ യോഗ്യമായ റിപ്പോർട്ടുകൾ ലഭിച്ചു. താമസിയാതെ മാസപ്പിറവി സംബന്ധിച്ച് സൗദി സുപ്രിം കോടതി ഔദോഗിക പ്രഖാപനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

സൗദിയിലെ സുദൈർ അടക്കം വിവിധ സ്ഥലങ്ങളിൽ മാസപ്പിറവി കാണാൻ സാധിച്ചിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ശാനിയാഴ്ചയും ഞായറാഴ്ചയും മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദർശിച്ചതിനാൽ കേരളത്തിലും നാളെയാണു വ്രതാരംഭം. കോഴിക്കോട് കാപ്പാട് മാസപ്പിറവി ദർശിച്ചതായി വിശ്വാസ്യ യോഗ്യമായ വിവരം ലഭിച്ചതിനാൽ നാളെ റമളാൻ ഒന്നായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്