റമളാനിൽ പകൽ സമയം പരസ്യമായി ഭക്ഷണം കഴിച്ചാൽ മൂന്ന് മാസം വരെ ജയിൽ
റമളാൻ മാസത്തിൽ പകൽ സമയം പരസ്യമായി ഭക്ഷണം കഴിക്കുന്നത് ഒമാൻ നിയമമനുസരിച്ച് 10 ദിവസം മുതൽ 3 മാസം വരെ തടവ് ലഭിച്ചേക്കാവുന്ന ക്രിമിനൽ കുറ്റമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .
9 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഈ നിയമം ബാധകമാണെന്ന് ഒമാനിലെ പ്രശസ്തരായ നിയമ വിദഗ്ധർ വെളിപ്പെടുത്തി.
ഒമാൻ സന്ദർശിക്കുന്ന വിദേശികളും മുസ്ലിംകളല്ലാത്തവരുമെല്ലാം ഇത് സംബന്ധിച്ച് ബോധവാന്മാരേകിണ്ടതുണ്ട്. ഹോട്ടലിൽ നിന്നോ കാറിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ മറ്റോ ഭക്ഷണം കഴിക്കാൻ അവസരങ്ങളുണ്ടാകുമെങ്കിൽ അത് ജനങ്ങളുടെ മുംബിൽ വെച്ചാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
റമളാനിൽ പകൽ സമയം പരസ്യമായി ഭക്ഷണം കഴിക്കുന്നതിനെതിരെ കുവൈത്ത് അധികൃതരും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
കുവൈത്തിൽ റമളാനിൽ പകൽ സമയം പരസ്യമായി ഭക്ഷണം കഴിച്ചാൽ 100 ദീനാർ പിഴയോ ഒരു മാസം ജയിലോ ആണ് ശിക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa