Monday, September 23, 2024
KuwaitTop Stories

മെയ് മാസത്തിലെ നാലു ദിവസങ്ങളിൽ മാത്രം 30,000 വിദേശികൾ കുവൈത്ത് വിട്ടു

കുവൈത്തിലെ വിദേശ താമസക്കാരുടെ എണ്ണത്തിൽ ഈ മാസം വൻ കുറവ് രേഖപ്പെടുത്തി. മെയ് 1 മുതൽ മെയ് 4 വരെയുള്ള കാലവയളവിലാണു 30,000 വിദേശികളുടെ കുറവ് രേഖപ്പെടുത്തിയത്.

നിലവിൽ കുവൈത്തിലെ ആകെ ജനസംഖ്യ 47,45,291 ആണ്. ഇതിൽ 14,12,212 പേർ മാത്രമാണ് കുവൈത്തികൾ. അതായത് ആകെ ജനസംഖ്യയുടെ 30 ശതമാനത്തോളം മാത്രമേ കുവൈത്തികൾ ഉള്ളു എന്നർത്ഥം.

അടുത്ത 7 വർഷങ്ങൾക്കുള്ളിൽ കുവൈത്തിലെ വിദേശികളുടെ എണ്ണം 15 ലക്ഷം ആക്കി ചുരുക്കാനുള്ള പദ്ധതികൾ അധികൃതർ ആലോചിക്കുന്നുണ്ട്.

ഈ ഏഴ് വർഷങ്ങൾക്കുള്ളിൽ കുവൈത്തികളുടെ എണ്ണം 17 മില്യൺ ആയി മാറുമെന്നാണ് കരുതപ്പെടുന്നത്.

കുവൈത്തിലെ വിദേശികളുടെ എണ്ണം സ്വദേശികളുടെ എണ്ണത്തിന് ആനുപാതികമായി കുറച്ച് കൊണ്ട് വരാനുള്ള എല്ലാ പദ്ധതികളും അധികൃതർ അണിയറയിൽ ആസൂത്രണം ചെയ്യുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്