തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

കുവൈത്തിൽ റമളാൻ സേഫ്റ്റി കാംബയിൻ പ്രഖ്യാപിച്ചു

റമളാനിൽ ആക്സിഡൻ്റുകൾ കുറക്കുക എന്ന ലക്ഷ്യവുമായി വി കെയർ ഗ്രൂപ്പ് ഈ വർഷത്തെ റമളാൻ സേഫ്റ്റി കാംബയിൻ പ്രഖ്യാപിച്ചു.

”അപകടങ്ങളില്ലാത്ത റമളാനിനായി ഒന്നിക്കാം” എന്ന മുദ്രാവാക്യവുമായാണു ഈ വർഷം കാംബയിൻ നടത്തുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വിവിധ സ്ഥാപനങ്ങളും കംബനികളും പൊതു ജനങ്ങളും വളണ്ടിയർമാരുമെല്ലാം ആഭ്യന്തര മന്ത്രാലയത്തിൻ്റെ സഹകരണത്തോടെ നടക്കുന്ന കാംബനിയിനിൻ്റെ വിജയത്തിനായി പ്രവർത്തിക്കും.

കുവൈത്തിലെ എല്ലാ പ്രവിശ്യകളിലും കാംബയിൻ നടക്കും. ഇത് മൂന്നാമത്തെ വർഷമാണു ആഭ്യന്തര മന്ത്രാലയത്തിൻ്റെ സഹകരണത്തോടെ കാംബയിൻ നടക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്