Sunday, September 22, 2024
Saudi ArabiaTop Stories

ജിദ്ദയിലെ പഴയ 56 കെട്ടിടങ്ങൾ നവീകരിക്കാൻ കിരീടാവകാശി 50 മില്ല്യൻ റിയാൽ സംഭാവന ചെയ്തു

ജിദ്ദ ഹിസ്റ്റോറിക് സിറ്റിയിലെ പൊളിഞ്ഞ് വീഴാറായ 56 കെട്ടിടങ്ങൾ പുന:നിർമ്മിക്കാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ 50 മില്ല്യൻ റിയാൽ സംഭാവന ചെയ്തു.

പൗരാണിക രീതിയിലുള്ള കെട്ടിടങ്ങളുടെ പുന:നിർമ്മിതിയുടെ ഒന്നാം ഘട്ടത്തിനാണു പണം ഉപയോഗിക്കുക.

കെട്ടിടങ്ങളുടെ പുന:നിർമ്മിതി പരിചയ സമ്പന്നരായ ആളുകളുടെ നേതൃത്വത്തിൽ സൗദികൾ തന്നെ നടത്തണമെന്നാണു കിരീടാവകാശി നിർദ്ദേശിച്ചിട്ടുള്ളത്.

ചില കെട്ടിടങ്ങൾ 500 വര്ഷം പഴക്കമുള്ളതായതിനാൽ അതേ പഴമ തന്നെ നില നിർത്തിയായിരിക്കണം പുന:നിർമ്മിതി എന്നും കിരീടാവകാശി പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.

യുനെസ്കോയുടെ പൈതൃകപ്പട്ടികയിലെ ഇടം നേടിയതാണ് ജിദ്ദയിലെ ഹിസ്റ്റോറിക് സിറ്റി. നിലവിൽ ബലദിലെ 400 പുരാതന കെട്ടിടങ്ങൾ യുനെസ്കോയുടെ പൈതൃക ലിസ്റ്റിൽ ഉണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്