സൗദിയിലെ ഏഴ് മേഖലകളിൽ ശക്തമായ മഴയും ഇടി മിന്നലുമുണ്ടാകുമെന്ന് മുന്നറിയിപ്പ്
റിയാദ്: രാജ്യത്തെ ഏഴ് മേഖലകളിൽ അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴയും ഇടി മിന്നലുമുണ്ടാകുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.
റിയാദ് പ്രവിശ്യയിലെ അൽ അഫ് ലാജ്, അൽ ഖർജ്, ദവാദ്മി, അൽഗാത്വ്, അൽ ഖവീഇയ, അൽ മജ്മഅ, അൽ മസാഹമിയ, ഥ്വാദിഖ്, ഹറീംലാഅ’, ഹൂത ബനീ തമീം അഫീഫ്, വാദി ദവാസിർ എന്നിവിടങ്ങളിൽ മഴക്ക് സാധ്യതയുണ്ട്. നാളെ പുലർച്ചെ വരെ ദൂരക്കാഴ്ചക്ക് തടസ്സവും നേരിടും.
ഖസീമിലെ അൽ ബദാഇഉ, അൽ ബുകൈരിയ, അർറസ്, മുദ്നബ്, നബ്ഹാനിയ, ബുറൈദ, അഖ് ലതുസൂഖൂർ, ഉനൈസ, ഉയൂൻ അൽ ജവാഅ’ എന്നിവിടങ്ങളിലും ഹായിലിലെ അൽഹാഇത്, സുലൈമി, ശംലി, ശനാൻ, ഗസാല, ബഖ്അ, ഹായിൽ, സമീറാ, മൂഖഖ് എന്നിവിടങ്ങളിലും മഴക്കും കാറ്റിനും സാധ്യതയുണ്ട്.
ജിസാനിലെ അറീഥ്വ്, അൽആരിള, ഫീഫാ, ഹറൂബ്,അബു അരീഷ്, ദർബ്, ബീഷ,സാംത, സ്വബിയ എന്നിവിടങ്ങളിലും അസീറിലെ അൽഖർജ്, അന്നമാസ്, തനൂമ, ഖമീസ് മുഷൈത്, സറാത്, ഉബൈദ, ദഹ്രാൻ അൽ ജനൂബ് എന്നിവിടങ്ങളിലും മദീനയിലെ അൽ മഹ്ദ്, വാദി അൽ ഫർഅ’, എന്നിവിടങ്ങളിലും മക്കയിലെ അളം, ഖുർമ, ത്വാഇഫ്, മവിയ, തുർബ, റനിയ, മീസാൻ എനിവിടങ്ങളിലും നജ്രാനിലെ ബദർ അൽ ജനൂബ്, ഥ്വാർ, ഹബൂന ഖബാഷ്, ഷറൂറ, നജ്രാൻ എന്നിവിടങ്ങളിലും കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ചൊവ്വാഴ്ച രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഐസ് മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
