Monday, November 25, 2024
Saudi ArabiaTop Stories

കരാർ മേഖലയിൽ ഈ വർഷം ആദ്യ പാദത്തിൽ തന്നെ 25,000 സൗദികൾക്ക് തൊഴിൽ ലഭ്യമായി

2019 ആദ്യ പാദത്തിൽ തന്നെ കരാർ മേഖലയിൽ 25,000 ത്തിൽ പരം സ്വദേശികൾക്ക് ജോലി ലഭിച്ചതായി സൗദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

തൊഴിൽ ലഭിച്ചവരിൽ 9500 പേരിലധികം പ്രൊഫഷണൽ മേഖലയിലാണു ജോലി ചെയ്യുന്നതെന്നും മന്ത്രാലയം വെളിപ്പെടുത്തി.

കരാർ നിർമ്മാണ മേഖലയിൽ 2020 ആകുംബോഴേക്കും എട്ടിലധികം തൊഴിലിനങ്ങളിലായി 80,000 തൊഴിലവസരങ്ങൾ സൗദി യുവതി യുവാക്കൾക്ക് ലഭ്യമാക്കുന്നതിനു നേരത്തെ 5 സർക്കാർ ഏജൻസികൾ സഹകരണ കരാർ പത്രം ഒപ്പിട്ടിരുന്നു.

2018 ലുള്ളതിനേക്കാൾ തൊഴിലാളികളുടെ വേതനത്തിൽ 18 ശതമാനം വർധനവാണു 2019 ൽ കരാർ നിർമ്മാണ മേഖലയിൽ ഉണ്ടായിരിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്