സൗദിയിലെ രണ്ട് ഓയിൽ പമ്പിങ് സ്റ്റേഷനുകൾക്ക് നേരെ ഭീകരരുടെ ഡ്രോൺ ആക്രമണം
സൗദിയിലെ രണ്ട് ഓയിൽ പമ്പിങ് സ്റ്റേഷനുകൾക്ക് നേരെ ഭീകരരുടെ ഡ്രോൺ ആക്രമണമുണ്ടായതായി സൗദി ഊർജ്ജ മന്ത്രി എഞ്ചിനീയർ ഖാലിദ് അൽ ഫാലിഹ് അറിയിച്ചു.
കിഴക്കൻ പ്രവിശ്യയിൽ നിന്ന് യാംബുവിലേക്ക് എണ്ണ എത്തിക്കുന്ന ഈസ്റ്റ് വെസ്റ്റ് പൈപ് ലൈനിലെ പംബിംഗ് സ്റ്റേഷനുകൾക്ക് നേരെയാണു ആക്രമണമുണ്ടായത്.
ഇന്ന് പുലർച്ചെ 6 നും 6:30 നും ഇടയിലായിരുന്നു അക്രമണമുണ്ടായതെന്ന് ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. സ്റ്റേഷൻ നംബർ 8 നു നേരെയുണ്ടായ അക്രമണത്തിൽ തീപ്പിടിത്തമുണ്ടായെങ്കിലും നിയന്ത്രണ വിധേയമായതായി മന്ത്രി പറഞ്ഞു
പൈപ് ലൈനുകൾക്കുണ്ടായ കേടു പാടുകൾ തീർക്കുന്നത് വരെ സൗദി ആരാംകോ താത്ക്കാലികമായി പംബിലൂടെയുള്ള വിതരണം നിർത്തി വെച്ചു. അതേ സമയം അന്താരാഷ്ട്ര മാർക്കറ്റിലേക്കുള്ള സൗദിയുടെ എണ്ണ വിതരണം തുടരുമെന്നും മന്ത്രി അറിയിച്ചു.
ഭീരുത്വപരമായ ഈ അക്രമണത്തെ അപലപിച്ച സൗദി അറേബ്യ അക്രമണം സൗദിക്ക് നേരെ മാത്രമുള്ളതല്ലെന്ന് അന്താരാഷ്ട്ര സാംബത്തിക വ്യവസ്ഥക്ക് നേരെയാണെന്നും ഇറാൻ പിന്തുണയുള്ള ഹൂത്തികളാണു ഇതിൻ്റെ പിറകിലെന്നും പ്രസ്താവിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa