Sunday, November 24, 2024
QatarTop Stories

പൂർണ്ണമായും മറ്റൊരു രാജ്യത്തേക്ക് മാറ്റാൻ സാധിക്കുന്ന സ്റ്റേഡിയം; ഖത്തറിലെ ഈ ലോകക്കപ്പ് സ്റ്റേഡിയത്തിൻ്റെ പ്രത്യേകതകൾ അറിയാം

ദോഹ: 2022 ഫിഫ ലോകക്കപ്പിനു ആതിഥേയത്വം വഹിക്കുന്ന ഖത്തറിൽ നിർമ്മിച്ച വ്യത്യസ്തമായൊരു സ്റ്റേഡിയമാണു റാസ് അബു അബൂദ് സ്റ്റേഡിയം.

ലോകക്കപ്പ് ചരിത്രത്തിൽ പൂർണ്ണമായും നീക്കം ചെയ്യാൻ സാധിക്കുന്ന സ്റ്റേഡിയം എന്നതിലുപരി ഷിപ്പിംഗ് കണ്ടയ്നറുകൾ, ബിൽഡിംഗ് ബ്ളോക്കുകൾ എന്നിവ ഉപയോഗിച്ചാണു ഇത് നിർമ്മിച്ചിട്ടുള്ളത് എന്നതും പ്രത്യേകയതാണ്. സീറ്റുകളും പൂർണ്ണമായും നീക്കം ചെയ്യാൻ സാധിക്കും.

ഈ സ്റ്റേഡിയത്തിലെ 40,000 സീറ്റുകൾക്ക് ഖത്തറിലെ ആയുസ്സ് ലോകക്കപ്പ് കഴിയുന്നത് വരെ മാത്രമേ ഉണ്ടാകൂ. ലോകക്കപ്പ് കഴിഞ്ഞാൽ ഇതിലെ സീറ്റുകളെല്ലാം അഴിച്ച് നീക്കം ചെയ്ത് മറ്റു പാവപ്പെട്ട രാജ്യങ്ങളിൽ സ്പോർട്സ് ആവശ്യങ്ങൾക്കോ മറ്റോ സംഭാവനയായി നൽകും.

സ്റ്റേഡിയത്തിൻ്റെ ഭാഗങ്ങളെല്ലാം നീക്കം ചെയ്താൽ 20,000 സീറ്റുള്ള രണ്ട് സ്റ്റേഡിയങ്ങളോ മറ്റു ബിൽഡിംഗ് പ്രൊജക്റ്റുകളോ നിർമ്മിക്കാൻ സാധിക്കുമെന്ന് സ്റ്റേഡിയം പ്രൊജക്റ്റ് മാനേജർ മുഹമ്മദ് അൽ മുല്ല പറഞ്ഞു.

നിർമ്മാണച്ചെലവും സമയവും കുറക്കുകയും പുതിയ രീതികൾ അവലംബിക്കുകയും ചെയ്ത ഈ സ്റ്റേഡിയത്തിൻ്റെ നിർമ്മാണ രീതി വൈകാതെ മറ്റു ലോക രാജ്യങ്ങളും പിന്തുടരുമെന്ന് മുല്ല പറഞ്ഞു.

40,000 സീറ്റുകളുള്ള 8 സ്റ്റേഡിയങ്ങൾ ഖത്തറിൽ ആവശ്യമില്ലെന്നതിനാലാണു ഇത്തരത്തിൽ നീക്കം ചെയ്യാൻ കഴിയുന്ന സ്റ്റേഡിയം നിർമ്മിക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

ഫിഫ വേൾകപ് 2022 ലെ ക്വാർട്ടർ ഫൈനൽ വരെയുള്ള മാച്ചുകൾ ഈ സ്റ്റേഡിയത്തിൽ നടക്കും. നിലവിൽ 2 മില്ല്യൻ മണിക്കൂറാണു ഇതിൻ്റെ നിർമ്മാണത്തിനു വിനിയോഗിച്ചതെന്നും പൂർത്തിയാക്കുംബൊഴേക്കും 4.5 മില്ല്യൻ ലേബർ അവർ ഇതിനായി ചെലവഴിച്ചിട്ടുണ്ടാകുമെന്നും മുല്ല പ്രസ്താവിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്