സ്‌പെഷ്യൽ ഇഖാമയുടെ ഫീസിനെക്കുറിച്ച് വെളിപ്പെടുത്തൽ
വിദേശികൾക്ക് വിവിധ ആനുകൂല്യങ്ങൾ നൽകുന്ന സ്പെഷ്യൽ ഇഖാമയുടെ ഫീസിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ചില വാർത്താ സ്രോതസ്സുകളെ ഉദ്ധരിച്ച് സൗദി മാധ്യമം പ്രസിദ്ധീകരിച്ചു.
സ്പെഷ്യൽ ഇഖാമ ലഭിക്കാനുള്ള യോഗ്യതയുണ്ടെങ്കിൽ ഏത് രാജ്യക്കാർക്കും ഈ തുക കൊടുത്താൽ ഇഖാമ ലഭ്യമാകുമെന്ന് റിപ്പോർട്ട് പറയുന്നു. സൗദിയിലെ പ്രമുഖ ദിനപത്രം ഉക്കാളിലാണു ഇത് സംബന്ധിച്ച വാർത്ത വന്നത്.
കാല പരിധിയില്ലാതെ സൗദിയിൽ താമസിക്കാൻ അനുവദിക്കുന്ന പെർമനെൻ്റ് ഇഖാമക്ക് 8 ലക്ഷം റിയാലും ഓരോ വർഷവും ആവശ്യമെങ്കിൽ പുതുക്കാവുന്ന താത്ക്കാലിക സ്പെഷ്യൽ ഇഖാമക്ക് 1 ലക്ഷം റിയാലുമാണു ഫീസ് എന്നാണു ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഉക്കാള് റിപ്പോർട്ട് ചെയ്തത്.
സ്പെഷ്യൽ ഇഖാമ ലഭിക്കുന്നവർക്ക് സൗദി പൗരന്മാർക്ക് നൽകുന്നത് പോലെയുള്ള നിരവധി ആനുകൂല്യങ്ങളാണു ലഭിക്കുക. വിദേശ നിക്ഷേപകരെയും വിവിധ മേഖലകളിൽ കഴിവുള്ളവരെയും സൗദിയിലേക്ക് ആകർഷിക്കുകയെന്ന അധികൃതരുടെ പദ്ധതിയുടെ ഭാഗമാണു സ്പെഷ്യൽ ഇഖാമ.
വസ്തു വകകൾ, വാഹനങ്ങൾ, തുടങ്ങിയവ സ്വന്തമാക്കാനും വാടകക്ക് കൊടുക്കാനും തുടങ്ങി സ്പോൺസർഷിപ്പ് വ്യവസ്ഥയില്ലാതെ ജീവിക്കാനും സാധിക്കുന്നതിനാൽ രാജ്യം വിടാനും തിരികെ വരാനും ആരുടെയും സമ്മതം ആവശ്യമില്ലെന്ന ആനുകൂല്യവും ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ സ്വദേശികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും ഉപയോഗപ്പെടുത്താനും സ്പെഷ്യൽ ഇഖാമ കരസ്ഥമാക്കിയവർക്ക് സാധിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa