കുവൈത്തിൽ സ്പോൺസർ ലൈംഗികമായി പീഡിപ്പിച്ച വേലക്കാരി മരിച്ചു
കുവൈത്തിൽ സ്പോൺസർ ലൈംഗികമായി പീഡിപ്പിക്കുകയും കഠിനമായി മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്‌ത ഫിലിപ്പീൻസ് വേലക്കാരി മരിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഫിലിപൈൻസ് അധികൃതർ കുവൈത്തി ഗവണ്മെൻ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
47 കാരിയായ കോസ്റ്റാനിക്ക ലാഗൊ ദയാഗിനാണു ഈ ദുരിതാനുഭവമുണ്ടായത്. രക്തം ഒലിക്കുകയും ശരീരത്തിൽ ചതവുകൾ ഏൽക്കുകയും ചെയ്ത രീതിയിൽ കോസ്റ്റാനിക്കയെ അൽ സബാഹ് ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെടുകയായിരുന്നു.
മുംബ് ഒരു ഫിലിപൈനി വേലക്കാരിയുടെ മൃത ശരീരം സ്പോൺസർ ഫ്രീസറിൽ സൂക്ഷിച്ച സംഭവത്തിൽ കുവൈത്തും ഫിലിപൈൻസും തമ്മിലുള്ള ബന്ധങ്ങൾ വഷളായിരുന്നു.
അന്നത്തെ സംഭവത്തിലെ പ്രതികളായ ദമ്പതികളെ പിന്നീട് കുവൈത്ത് അതോറിറ്റി അറസ്റ്റ് ചെയ്തതിനെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ സാധാരണ നിലയിലായ സമയത്താണു ഇപ്പോൾ ഈ സംഭവം ഉണ്ടായിരിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
