വിദേശികൾ തെരുവ് കച്ചവടം നടത്തുന്നതിനോട് ഒമാനികൾക്ക് താത്പര്യമില്ല
വിദേശികൾ തെരുവു കച്ചവടം നടത്തുന്നതിനോട് ഒമാനിലെ സ്വദേശികളിൽ 78 ശതമാനം പേർക്കും താത്പര്യമില്ല.
ഒമാൻ മിനിസ്റ്റ്രി ഓഫ് കൊമേഴ്സ് ആൻ്റ് ഇൻഡസ്റ്റ്രി നടത്തിയ പോളിൽ വിദേശികളെ തെരുവ് കച്ചവടത്തിനു അനുവദിക്കണമോ വേണ്ടയോ എന്ന ചോദ്യത്തിനാണു സ്വദേശികളിൽ ബഹുഭൂരിപക്ഷവും അനുവദിക്കരുതെന്ന അഭിപ്രായം പ്രകടിപ്പിച്ചത്.
തെരുവു കച്ചവടത്തിൽ ഒമാനികളെ മാത്രം ഉപയോഗപ്പെടുത്തണമെന്ന് വാണിജ്യ മന്ത്രാലയം ആഹ്വാനം ചെയ്തിരുന്നു. വലിയ ബിസിനസുകൾ ആരംഭിക്കുന്നതിനുള്ള പ്രാഥമിക ഘട്ടമെന്ന നിലയിൽ ഒമാനികൾക്ക് തെരുവ് കച്ചവടം ഉപയോഗപ്പെടുത്താനാകുമെന്നാണു അധികൃതരുടെ വിശ്വാസം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa