ഭീകരപ്രവർത്തനം; സൗദിയിൽ ഇന്ത്യക്കാരനടക്കം 34 പേർ പിടിയിൽ
റമളാനിലെ ആദ്യത്തെ 12 ദിനങ്ങളിൽ മാത്രം ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സൗദിയിൽ അറസ്റ്റിലായവരുടെ എണ്ണം 34 ആയി.
പിടിയിലായവരിൽ 18 പേർ സൗദി പൗരന്മാരാണ്. 9 യമനികളും 2 ശ്രീലങ്കക്കാരും 2 സിറിയക്കാരും ഒരു പാകിസ്ഥാനിയും ഒരു ഫിലിപൈനിയും ഒരു ഇന്ത്യക്കാരനുമാണു അറസ്റ്റിലായ മറ്റു രാജ്യക്കാർ.
പിടിയിലായവരെല്ലാം വിചാരണ നേരിട്ട് കൊണ്ടിരിക്കുകയാണെന്ന് സൗദി സുരക്ഷാ വിഭാഗം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa