ഒമാനിൽ കാർ കഴുകുന്നവർക്ക് മുന്നറിയിപ്പ്
ഒമാനിൽ അനധികൃതമായി കാറുകൾ കഴുകുന്നവർക്ക് അധികൃതർ ശക്തമായ മുന്നറിയിപ്പ് നൽകി.
അനധികൃതമായി പൊതു സ്ഥലത്ത് വെച്ച് കാറുകൾ കഴുകിയ നിരവധി പേരെ അറസ്റ്റ് ചെയ്തതിനു പിറകെയാണു ഒമാൻ മാൻ പവർ മന്ത്രാലയം മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
അനധികൃതമായി ഒമാനിൽ കഴിയുന്നവരെയും തൊഴിൽ നിയമ ലംഘനങ്ങൾ നടത്തുന്നവരെയും പിടി കൂടാനായി ഒമാൻ പോലീസും മറ്റ് വിവിധ സർക്കാർ ഏജൻസികളും സംയുക്തമായി നിരവധി പരിശോധനകളായിരുന്നു നടത്തിയത്.
അനധികൃതമായി ആരെങ്കിലും തൊഴിലെടുക്കുന്നതായി കണ്ടാൽ സ്വദേശികളും വിദേശികളും അത് അധികൃതരെ അറിയിക്കണമെന്ന് പോലീസ് ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa