Sunday, November 24, 2024
KuwaitTop Stories

കുവൈത്തിൽ വിദേശി കുടുംബങ്ങൾ കുറഞ്ഞ് ബാച്ചിലേഴ്‌സ് കൂടിയത് ലൈംഗികാതിക്രമങ്ങൾ വർധിപ്പിക്കുന്നു

കുവൈത്ത് സിറ്റി : വിദേശി കുടുംബങ്ങൾ രാജ്യത്ത് കുറയുന്നതും പകരം ബാച്ചിലേഴ്‌സ് വർധിക്കുന്നതും കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നുവെന്ന് റിപ്പോർട്ട്.

ഓരോ വർഷവും 200 കേസുകളാണ് കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമണ വിഷയത്തിൽ വർധിക്കുന്നത് എന്നാണു റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.

ബാച്ചിലർമാരായ തൊഴിലാളികൾ അലഞ്ഞു നടക്കുന്ന ഏരിയകളിലേക്ക് കുട്ടികൾ പ്രവേശിക്കുന്നത് ഭയക്കുന്നതായി പല രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. കുവൈത്തിൽ സാമൂഹിക നിയമ മേഖലകളിലെ വിദഗ്ധരെല്ലാം കുട്ടികൾക്കെതിരെയുള്ള ലൈംഗികാക്രമണ വിഷയത്തിൽ ജാഗ്രത പുലർത്തുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.

ചില പ്രൈവറ്റ് ട്യൂഷൻ നൽകുന്ന അദ്ധ്യാപകരെ വരെ പല കുവൈത്തികളും ഇപ്പോൾ സംശയത്തോടെയാണു നിരീക്ഷിക്കുന്നത്. പല ട്യൂഷൻ അദ്ധ്യാപകരും യോഗ്യതയില്ലാത്തവരാണെന്നും അവരുടെ ഐഡി പരിശോധിക്കണമെന്നും ആവശ്യം ഉയർന്നു കഴിഞ്ഞു.

മെഡിക്കൽ ഫീസും ഉയർന്ന വാടകയും ജീവിതച്ചെലവുമെല്ലാം കുവൈത്തിലെ പല വിദേശി കുടുംബങ്ങളെയും സ്വദേശങ്ങളിലേക്ക് മാറിത്താമസിക്കാൻ നിർബന്ധിതരാക്കിയത് പല ഏരിയകളിലും ബാച്ചിലേഴ്സിൻ്റെ സാന്നിദ്ധ്യം വർധിപ്പിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്