സ്വദേശികളോടും വിദേശികളോടും ഉടൻ ഡാറ്റകൾ അപ്ഡേറ്റ് ചെയ്യാൻ ജവാസാത്ത്
റിയാദ്: രാജ്യത്തെ സ്വദേശികളും വിദേശികളും സ്ഥാപനങ്ങളും ഉടൻ തങ്ങളുടെ ഡാറ്റകൾ അപ്ഡേറ്റ് ചെയ്യണമെന്ന് സൗദി പാസ്പോർട്ട് വിഭാഗം ആഹ്വാനം ചെയ്തു.
അബ്ഷിർ, മുഖീം, അബ്ഷിർ അഅമാൽ എന്നീ പോർട്ടലുകളിൽ രെജിസ്റ്റർ ചെയ്ത തങ്ങളുടെ അഡ്രസ് വിവരങ്ങളും ഔദ്യോഗിക ഫോൺ നംബരുകളും എല്ലാം അപ്ഡേറ്റ് ചെയ്യണമെന്നാണു ജവാസാത്ത് ആവശ്യപ്പെട്ടിട്ടുള്ളത്.
എല്ലാ സ്വദേശികളും വിദേശികളും സ്ഥാപനങ്ങളും നാഷണൽ അഡ്രസും അപ്ഡേറ്റ് ചെയ്യണമെന്ന് ജവാസാത്ത് ആഹ്വാനം ചെയ്തിട്ടുണ്ട്. https://register.address.gov.sa/en/ എന്ന വെബ് ലിങ്കിൽ പോയാൽ നാഷണൽ അഡ്രസ് രെജിസ്റ്റർ ചെയ്യാൻ സാധിക്കും.
നാഷണൽ അഡ്രസ് രെജിസ്റ്റർ ചെയ്യുന്നതും ഡാറ്റകൾ അപ്ഡേറ്റ് ചെയ്യുന്നതും രാജ്യത്തെ വിവിധ പ്രവിശ്യകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുമായി ബന്ധം പുലർത്തുന്നതിനും വിവരങ്ങൾ കൈമാറുന്നതിനും സഹായകരമാകും.
ഇത് വരെ അബ്ഷിർ അക്കൗണ്ട് ഓപൺ ചെയ്യാത്ത സ്വദേശികളോ വിദേശികളോ ഉണ്ടെങ്കിൽ ഉടൻ തന്നെ അബ്ഷിർ അക്കൗണ്ട് തുറക്കണമെന്നും ഇത് വഴി ജവാസാത്ത് ഓഫീസിൽ നേരിട്ട് പോകാതെ തന്നെ നിരവധി ഔദ്യോഗിക കാര്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കുമെന്നും ജവാസാത്ത് ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa