ഒമാനിലെ മഴവെള്ളപ്പാച്ചിലിൽ കാണാതായ ഇന്ത്യൻ കുടുംബത്തിലെ 4 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
കഴിഞ്ഞ ശനിയാഴ്ച ഒമാനിലെ വാദി ബനീ ഖാലിദിലുണ്ടായ മഴവെള്ളപ്പാച്ചിലിൽ പെട്ട് കാണാതായ ഇന്ത്യൻ കുടുംബത്തിലെ 4 പേരുടെ മൃതദേഹങ്ങൾ ഇത് വരെ കണ്ടെത്തിയതായി റിപ്പോർട്ട്.

വെള്ളപ്പാച്ചിലിൽ നിന്ന് രക്ഷപ്പെട്ട സർദാർ ഫസൽ അഹമ്മദിൻ്റെ പിതാവിൻ്റെയും മാതാവിൻ്റെയും ഭാര്യയുടെയും നാലു വയസ്സുകാരി സിദ്ര ഖാനിൻ്റെയും മൃതദേഹങ്ങളാണു കണ്ടെത്തിയത്. ഇവരെ സർദാർ ഫസൽ അഹ്മദ് തിരിച്ചറിഞ്ഞു.
പ്രസവിച്ച് ഒരു മാസം പോലും തികയാത്ത നൂഹ് ഖാൻ എന്ന മകൻ്റെയും സൈദ് ഖാൻ എന്ന രണ്ട് വയസ്സുകാരൻ മകൻ്റെയും മൃതദേഹങ്ങളാണു ഇനിയും കണ്ടെത്താനുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa