Monday, September 23, 2024
Saudi ArabiaTop Stories

നീണ്ട 14 വർഷമായി അനങ്ങാതെ കിടന്നിരുന്ന സൗദി രാജകുമാരൻ തലയനക്കി

കഴിഞ്ഞ 14 വർഷങ്ങളായി കോമയിൽ കിടക്കുന്ന സൗദി രാജകുമാരൻ വലീദ് ബിൻ ഖാലിദ് ബിൻ ത്വലാൽ ആദ്യമായി തലയനക്കി. അദ്ദേഹത്തിൻ്റെ സഹോദരൻ മുഹമ്മദ് ബിൻ ഖാലിദ് ബിൻ ത്വലാൽ രാജകുമാരനാണു തലയനക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്.

ശനിയാഴ്ച പകർത്തിയ ചിത്രം

മെയ് ആദ്യത്തിൽ രാജകുമാരൻ്റെ പിതൃ സഹോദരി റീമാ ബിൻത് ത്വലാൽ രാജകുമാരി വലീദ് ബിൻ ഖാലിദ് രാജകുമാരനു 30 വയസ്സ് പൂർത്തിയായതായി അറിയിച്ച് കൊണ്ട് അദ്ദേഹത്തിൻ്റെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് വലിയ പ്രാധാന്യം നേടിയിരുന്നു.

ഉറങ്ങുന്ന രാജകുമാരൻ എന്ന പേരിൽ അറിയപ്പെടുന്ന, കോമയിൽ കിടക്കുന്ന വലീദ് ബിൻ ഖാലിദ് രാജകുമാരൻ തൻ്റെ 16 ആം വയസ്സിൽ റിയാദിൽ നടന്ന ഒരു കാറപകടത്തെത്തുടർന്നായിരുന്നു കോമയിലാത്.

രാജകുമാരന്റെ പഴയതും പുതിയതുമായ ചിത്രങ്ങൾ

റീമാ രാജകുമാരി രാജകുമാരൻ്റെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോൾ രാജകുമാരൻ എത്രയും പെട്ടെന്ന് കണ്ണു തുറക്കട്ടേ എന്ന പ്രാർത്ഥനയായിരുന്നു ലോകത്തുള്ള എല്ലാ മനുഷ്യ സ്നേഹികൾക്കും. ശനിയാഴ്ച രാജകുമാരൻ തലയനക്കിയതോടെ അദ്ദേഹം പഴയ ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയാണു എല്ലാവർക്കും.

വലീദ് ബിൻ തലാൽ രാജകുമാരൻ സഹോദര പുത്രനെ സന്ദർശിക്കുന്നു

സൗദി ഭരണാധികാരി സല്മാൻ രാജാവിൻ്റെ സഹോദരൻ അന്തരിച്ച ത്വലാൽ രാജകുമാരൻ്റെ മകൻ ഖാലിദ് ബിൻ ത്വലാൽ രാജകുമാരന്റെ മകനാണ് വലീദ് ബിൻ ഖാലിദ് രാജകുമാരൻ. പ്രമുഖ അറബ് കോടീശ്വരൻ വലീദ് ബിൻ ത്വലാൽ രാജകുമാരൻ ഖാലിദ് ബിൻ ത്വലാൽ രാജകുമാരൻ്റെ സഹോദരനാണ്. രാജകുമാരൻ തലയനക്കുന്ന വിഡിയോ കാണാം https://youtu.be/-_uY_6fuZ70

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്