ദുബൈ കിരീടാവകാശി സൗദിയിൽ
ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് സൗദിയിലെത്തി. ജിദ്ദയിലെത്തിയ ശൈഖ് ഹംദാനെ മക്ക ഡെപ്യൂട്ടി ഗവർണ്ണർ ബദർ ബിൻ സ്വുൽത്താൻ രാജകുമാരൻ സ്വീകരിച്ചു.

ജിദ്ദയിൽ നിന്ന് മക്കയിലെത്തിയ ശൈഖ് ഹംദാനെ സഫ കൊട്ടാരത്തിൽ സൗദി ഭരണാധികാരി സല്മാൻ രാജാവ് സ്വീകരിച്ചു.
സഫ കൊട്ടാരത്തിൽ ഇന്ന് കുവൈത്ത് പാർലമെൻ്റ് സ്പീക്കർ മർസൂഖ് അൽ ഗാനിമിനെയും ഹറം ഇമാമുമാരെയും മറ്റു പണ്ഡിതരെയും ഹജ്ജ് മന്ത്രി ഡോ: മുഹമ്മദ് സ്വാലിഹ് ബന്ദനെയും മറ്റു പ്രമുഖരെയും രാജാവ് സ്വീകരിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa