തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി തൊഴിൽ മന്ത്രാലയം ഇടപെട്ടു; 4000 വിദേശികളുടെ പ്രശ്നത്തിനു പരിഹാരമായി

സൗദി തൊഴിൽ മന്ത്രാലയത്തിൻ്റെ ഇടപെടൽ, കംബനിയുടെ നിലപാട് കാരണം പ്രയാസത്തിലായിരുന്ന 4157 തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി.

ഒരു പ്രമുഖ കൺസ്ട്രക്ഷൻ കംബനി തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിച്ച പ്രശ്നത്തിൽ റിയാദ് തൊഴിൽ മന്ത്രാലയം ഇടപെടുകയായിരുന്നു.

തൊഴിലാളികൾ ലേബർ ഓഫീസിൽ പരാതി നൽകിയതിനനുസരിച്ച് അധികൃതർ വിഷയത്തിൽ ഇടപെടുകയും തൊഴിലാളികൾക്ക് ടിക്കറ്റും ഫൈനൽ എക്സിറ്റും നൽകുകയോ സ്പോൺസർഷിപ്പ് മാറാൻ അനുമതി നൽകുകയോ ചെയ്യാമെന്ന് കംബനി സമ്മതിക്കുകയും ചെയ്യുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്