Wednesday, September 25, 2024
Saudi ArabiaTop Stories

ഫലസ്തീൻ പ്രധാന വിഷയം; മേഖലയിലെ ഇറാൻ്റെ ഇടപെടലുകൾക്കെതിരെ ജിസിസി-അറബ് ഉച്ചകോടി

മേഖലയിലെ ഇറാൻ്റെ ഇടപെടലുകൾക്ക് തടയിടുന്നതിനു ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് ജിസിസി-അറബ് ഉച്ചകോടിയിൽ സല്മാൻ രാജാവ്.

അതേ സമയം ഈസ്റ്റ് ജറുസലം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ സ്ഥാപിക്കുന്നത് വരെ അറബ് രാജ്യങ്ങളുടെ സുപ്രധാന വിഷയമായി ഫലസ്തീൻ നില നിൽക്കുമെന്നും രാജാവ് ഓർമ്മിപ്പിച്ചു.

ഇറാനെ വേണ്ട രീതിയിൽ നിലക്ക് നിർത്താത്തതാണു ഇപ്പോൾ കാണുന്ന പല പ്രശ്നങ്ങൾക്കും കാരണമെന്ന് സല്മാൻ രാജാവ് പറഞ്ഞു.

സൗദി അറേബ്യ മേഖലയുടെ സമാധാനമാണു കാംക്ഷിക്കുന്നത്. അറബ് രാജ്യങ്ങളുടെ കാര്യങ്ങളിൽ ഇടപെടുന്ന ഇറാൻ്റെ നടപടികൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ഉണരണമെന്നും സല്മാൻ രാജാവ് ആവശ്യപ്പെട്ടു.

അടുത്തിടെ നടത്തിയ അക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സംയുക്ത അറബ് പ്രതിരോധമെന്ന ആശയം വീണ്ടും ചർച്ച ചെയ്യേണ്ടിയിരിക്കുന്നുവെന്ന് ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് സിസി അഭിപ്രായപ്പെട്ടു. ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ മേഖലയുടെ നില നിൽപ്പിൻ്റെ പ്രശ്നം കൂടിയാണെന്ന് ജോർദ്ദാൻ ഭരണാധികാരി അബ്ദുല്ല രാജാവ് പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്