Friday, November 15, 2024
Saudi ArabiaTop Stories

കളഞ്ഞ് കിട്ടിയ ഒരു ലക്ഷത്തിലധികം റിയാൽ ഉടമയെ തിരിച്ചേൽപ്പിച്ചപ്പോൾ സംഭവിച്ചത്

തനിക്ക് കളഞ്ഞ് കിട്ടിയ 1,12,000 റിയാൽ അതിൻ്റെ ഉടമസ്ഥനെ കണ്ടെത്തി തിരികെയേൽപ്പിക്കാൻ ചെന്ന സൗദി പൗരനു പണത്തിൻ്റെ ഉടമസ്ഥനിൽ നിന്നുണ്ടായ അനുഭവം അറബ് സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നു.

Al Salam park – Hail

ഹായിലിനു സമീപം ജുബ്ബ എന്ന സ്ഥലത്തുള്ള ഒരു എ ടി എം കൗണ്ടറിൽ വെച്ചായിരുന്നു 1,12,000 റിയാലും എ ടി എമും അടങ്ങിയ ബാഗ് ‘മിശ്അൽ മുഹമ്മദ്’ എന്ന പേരുള്ള സൗദി പൗരനു ലഭിച്ചത്.

Hail

മിശ്അൽ മുഹമ്മദ് തനിക്ക് കളഞ്ഞ് കിട്ടിയ ബാഗുമായി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തി ബാഗ് സ്റ്റേഷനിൽ ഏൽപ്പിച്ചു.

Hail

തുടർന്ന് എ ടി എം അടിസ്ഥാനമാക്കി ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട് ഉടമയെ കണ്ടെത്തുകയും ഉടമ എത്തി ബാഗ് സ്വീകരിക്കുകയും ചെയ്തു. എന്നാൽ പണം വിശ്വസ്തതയോടെ ഏൽപ്പിച്ച മിശ്അൽ മുഹമ്മദിനു മുന്നിൽ വെച്ച് അയാൾ മുഴുവൻ പണവും എണ്ണിത്തിട്ടപ്പെടുത്തി ഒരു റിയാലും നഷ്ടപ്പെട്ടില്ലെന്ന് ഉറപ്പ് വരുത്തിയ നടപടി മിശ്അലിനു വിഷമമുണ്ടാക്കി.

Hail

‘എനിക്ക് താങ്കളുടെ പണം മോഷ്ടിക്കണമെന്ന് ഉദ്ദേശമുണ്ടായിരുന്നെങ്കിൽ എന്തിനാണു ഞാൻ 3 ദിവസം എൻ്റെ ചിലവിൽ റൂം വാടകയെടുത്ത് താങ്കൾക്ക് വേണ്ടി ഇവിടെ ഇത് വരെ കാത്തിരുന്നത്’ എന്നാണു പണത്തിൻ്റെ ഉടമയുടെ വിചിത്ര സ്വഭാവം കണ്ട പണം തിരിച്ചേൽപ്പിച്ച മിശ്അൽ ചോദിച്ചത്.” ഏതായാലും സംഭവം സൗദി സോഷ്യൽ മീഡിയകളിൽ ചൂടുള്ള ചർച്ചയായിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്