ഈ സീസണിൽ മാത്രം സൗദി ഇഷ്യു ചെയ്തത് 75 ലക്ഷം ഉംറ വിസകൾ
ജിദ്ദ: ഈ ഉംറ സീസണിൽ മാത്രം 75,84,428 ഉംറ വിസകൾ ഇഷ്യു ചെയ്തതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇതിൽ 72,01,851 തീർത്ഥാടകർ ഇതിനകം സൗദിയിലെത്തിക്കഴിഞ്ഞു.
നിലവിൽ 10,56,618 വിദേശ തീർത്ഥാടകർ സൗദിക്കകത്തുണ്ട്. ഇതിൽ 7,32,559 പേർ മക്കയിലും 3,24,059 പേർ മദീനയിലുമാണുള്ളത്.
തീർത്ഥാടകരിൽ 63 ലക്ഷത്തിലധികം പേർ വിമാന മാർഗ്ഗവും 7 ലക്ഷത്തോളം പേർ കര മാർഗ്ഗവും 1.2 ലക്ഷത്തോളം പേർ കപ്പൽ മാർഗ്ഗവുമാണു സൗദിയിലെത്തിയത്.
15,90,731 തീർത്ഥാടകർ എത്തിയ പാകിസ്ഥാനിൽ നിന്നാണു ഏറ്റവും കൂടുതൽ പേർ എത്തിയിട്ടുള്ളത്. 9,46,962 തീർത്ഥാടകരെ അയച്ച ഇന്തോനേഷ്യ രണ്ടാം സ്ഥാനത്തുള്ളപ്പോൾ 6,43,563 തീർത്ഥാടകരെ അയച്ച ഇന്ത്യ മൂന്നാം സ്ഥാനത്തുണ്ട്.
വിഷൻ 2030 പ്രകാരം 3 കോടിയിലധികം തീർത്ഥാടകരെ സൗദിയിലെത്തിക്കുന്നതിനുള്ള വിവിധ പദ്ധതികൾ സൗദി ഹജ്ജ്&ഉംറ മന്ത്രാലയം ആവഷ്ക്കരിച്ചു കഴിഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa