Sunday, April 20, 2025
Riyadh

തിരുവനന്തപുരം ജില്ലാ പ്രവാസി കൂട്ടായ്‌മ (TRIVA) അത്താഴ സംഗമം.

റിയാദ്: തിരുവനന്തപുരം ജില്ലാ പ്രവാസി കൂട്ടായ്‌മ ( ട്രിവാ )അപ്പോളോ ഡിമോറോ ഹോട്ടലിൽ വച്ച് അത്താഴ വിരുന്നു സംഘടിപ്പിച്ചു. വിപുലമായ തരത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ളതു പോലെ ഇക്കുറിയും നടത്തപെടുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ കലാ സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.

അധ്യക്ഷനായി സംഘടനാ പ്രസിഡണ്ട്‌ വിജയൻ നെയ്യാറ്റിങ്കരയും, സ്വാഗതം ഷാനവാസ്‌ S P യും, നന്ദി നിഷാദ് ആലംകോടും അർപ്പിച്ചു. മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ ആശംസകൾ അറിയിക്കുകയും ചെയ്തു. ട്രിവയുടെ സ്ഥാപകരിൽ ഒരാളായ ബഷീർ പാങ്ങോട്, നാസർ കാരന്തൂർ, നസ്രുദീൻ VJ, NRK ചെയർമാൻ അഷ്‌റഫ്‌ വടക്കെവിള, FORKA ചെയർമാൻ സത്താർ കായംകുളം, കലാഭവൻ ചെയർമാൻ ഷാരോൺ ഷെരീഫ്, സലിം കളക്കര, അബ്ദുള്ള വല്ലാഞ്ചിറ, രാജൻ നിലമ്പൂർ, ഇല്യാസ് മണ്ണാർക്കാട്, നൗഷാദ് ആലുവ, ഷംനാദ് കരുനാഗപ്പള്ളി, തസ്‌നീം ക്ഷമ സ്ത്രീ കൂട്ടായ്‌മ, കലാഭവൻ വനിതാ വേദി ചെയർ പേഴ്സൺ വല്ലി ജോസ്, മുജീബ് ഉപ്പട, ഇസ്മായിൽ കരകുളം, സാബു പത്തടി, ജയൻ കൊടുങ്ങല്ലൂർ, ഫഹദ് ജരീർ മെഡിക്കൽ എന്നിവർ ആശംസകൾ നേർന്നു.

അബ്ദുൽ കരീം പുന്നല റംസാൻ സന്ദേശം പകർന്നു നൽകുകയും ചെയ്തു. അത്താഴ വിരുന്നു അഭി ജോയ് നിയന്ത്രിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa