അത്താഴവിരുന്നും ആയി മലയാളി അടുക്കള
റിയാദ്: വ്യത്യസ്തമായ രുചി വിഭവങ്ങളുടെ നിറക്കൂട്ടും കൈപ്പുണ്യവും ആയ റിയാദിലെ അറിയപ്പെടുന്ന കലാ സാംസ്കാരിക, ജീവകാരുണ്യ സംഘടനയായ മലയാളി അടുക്കള പുണ്യ റമദാൻ അവസാന പത്തിൽ അത്താഴ വിരുന്ന് സംഘടിപ്പിച്ചു.
അപ്പോളോ ഡിമോറോ ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച ഈ അത്താഴവിരുന്നിൽ റിയാദിലെ രാഷ്ട്രീയ, കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തികൾ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. അത്താഴ വിരുന്നിന് ശർമിന റിയാസ് അധ്യക്ഷത വഹിച്ചു.
ശിഹാബ് കൊട്ടുകാട്, ഷാനവാസ് S P, വിജയൻ നെയ്യാറ്റിൻകര, നസ്രുദീൻ VJ, NRK ചെയർമാൻ അഷ്റഫ് വടക്കെവിള , FORKA ചെയർമാൻ സത്താർ കായംകുളം, റിയാസ് (lulu), മുസ്തഫ (Nesto) , ഫാറൂഖ് (Madeena) രാജൻ നിലമ്പൂർ, തസ്നീം ക്ഷമ സ്ത്രീ കൂട്ടായ്മ, ജയൻ കൊടുങ്ങല്ലൂർ, ഫഹദ് ജരീർ, രാജൻ കരിച്ചൽ, ഗഫൂർ കൊയിലാണ്ടി, ഷിനു (news today), ഷമീർ ബാബു ( kairali ) അംഗന പ്രതിനിധികളായ ഷക്കീല വഹാബ്, ashwathy,സുബി സജിൻ നദീറ ഷംസ് (KMCC), കമറുന്നിസ, സജ്ന സലീം, സുബീ ഷംസ്, എന്നിവർ ആശംസകൾ നേർന്നു. അത്താഴ വിരുന്ന് ഷാജിത, സഹ്റ അയ്യൂബ്, അഫ്ര, സുനി അസീസ്, ഫൗസി സലീം , ഷംസു തൃക്കരിപ്പൂർ, അഭി ജോയ് എന്നിവർ നേതൃത്വം നൽകി. സ്വാഗതം ഷെമി ജലീലും, നന്ദി ഷഫീന ബദറും പറഞ്ഞു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa