Saturday, November 16, 2024
Top StoriesU A E

എം എ യൂസുഫലിക്ക് യു എ ഇയുടെ ആജീവാനന്ത വിസ; ആസാദ് മൂപ്പനു ദീർഘ കാല വിസ

അബുദാബി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് മേധാവിയുമായ എം എ യൂസുഫലിക്ക് യു എ ഇയിൽ സ്ഥിര താമസത്തിനുള്ള ആദ്യ ഗോൾഡ് കാർഡ് വിസ ലഭിച്ചു.

ഗോൾഡ് കാർഡ് വിസ പതിച്ച പാസ്പോർട്ട് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻ്റ് സിറ്റിസൺഷിപ്പിൽ നിന്ന് യൂസുഫലി കൈപ്പറ്റി. ആദ്യമായി ഗോൾഡ് കാർഡ് വിസ ലഭിക്കുന്ന വിദേശ പൗരൻ എന്ന സ്ഥാനവും എം എ യൂസുഫലിക്കാണ്

100 ബില്യൻ ആസ്തിയുള്ള നിക്ഷേപകർക്കാണു പ്രഥമ ഘട്ടത്തിൽ ആജീവാനന്ത ഗോൾഡ് കാർഡ് വിസ അനുവദിക്കുന്നത്.

പത്ത് വർഷത്തേക്കുള്ള ദീർഘ കാല വിസ ആസ്റ്റർ ഡി എം ഹെൽത്ത് കെയർ മേധാവിയായ ഡോ: ആസാദ് മൂപ്പനും കരസ്ഥമാക്കിയിട്ടുണ്ട്. 10 വർഷത്തെ വിസ കരസ്ഥമാക്കുന്ന ആദ്യ മലയാളിയാണു ഡോ: ആസാദ് മൂപ്പൻ.

നിക്ഷേപകർക്ക് പുറമെ ഡോക്ടർമാർ, സംരംഭകർ, വിവിധ മേഖലകളിലെ പ്രതിഭകൾ എന്നിവർക്കാണൂ യു എ ഇയുടെ ദീർഘ കാല വിസ ലഭ്യമാകുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്