Saturday, November 16, 2024
Riyadh

റിയാദ് കലാഭവൻ സംഘടിപ്പിച്ച അത്താഴ വിരുന്ന് ശ്രദ്ധേയമായി.

റിയാദ്: മുൻവർഷങ്ങളിൽ നടത്തിവരാറുള്ളത് പോലെ പുണ്യങ്ങൾ പൂക്കുന്ന റംസാൻ മാസത്തിലെ 27 നോമ്പിന്റെ പവിത്രതകൾ പെയ്തിറുങ്ങുന്ന രാത്രിയിൽ റിയാദ് കലാഭവൻ സംഘടിപ്പിച്ച അത്താഴ വിരുന്നിൽ റിയാദിലെ കലാ സാസ്ക്കാരിക സാമുഹിക രാഷ്ട്രീയ മേഖലയിലെ നിരവധി പേർ പങ്കെടുത്തു.

റിയാദ് കലാഭവൻ ചെയർമാൻ ഷാരോൺ ഷെരീഫ് അദ്ധ്യക്ഷത വഹിച്ച സാംസ്ക്കാരിക പരിപാടിക്ക് സെക്രട്ടറി സജി കൊല്ലം സ്വാഗതം ആശംസിക്കുകയും തുടർന്ന് പ്രഗല്ഭ രചയിതാവ് ജോസഫ് അതിരുങ്കൽ ഫോർക്കാ ചെയർമാൻ സത്താർ കായകുളം ട്രീവ്വ ചെയർ മാൻ വിജയൻ നെയ്യാറ്റിൻകര ലുലു ഹൈപ്പർ മാർക്കറ്റ് പ്രതിനിധി ലാലു, ജെറിർ മെഡിക്കൽ സെൻറർ MD ഫഹദ്, നെസ്റ്റോ പ്രതിനിധി മുസ്തഫ പി സി, ബെസ്റ്റ് കാർഗോ പ്രതിനിധി കുഞ്ഞിപ്പ, എൻ വിജയകുമാർ, നിബു വർഗ്ഗീസ്സ്, വനിതാ പ്രതിനിധി പ്രവർത്തകരായ അനിതാനാസിം, ഷെക്കിലാ വഹാബ് വല്ലി ജോസഫ്, തെസ്നി റിയാസ്, ഷബാന അൻഷാദ്, സാബിറലെബീബ്, ജാൻസി ശ്രിജിത്ത്, ബീന സെലിൻ എന്നിവർ ആശംസംകൾ അർപ്പിക്കുകയും റംസാൻസന്ദേഷം നൽകി കൊണ്ട് ഷംസുദ്ദീൻ അഹ്സനി മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.

കലാഭവൻ 3-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ കലാഭവൻ നൈറ്റിന്റെ ലെക്കി ഡ്രോ വിന്നർ നന്ദൻ തിരുവനന്തപുരത്തിന് Taj Cold store നൽകിയ Gold coin നജ്മുനിസ ഷാജഹാനും, മകൾ ഫാത്തിമയും ചേർന്ന് കൈമാറി. കലാഭവൻ പ്രതിനിധികളായ മുജീബ് കൊല്ലം രാജൻ കാരിച്ചാൽ ജോർജ്കുട്ടി മാക്കുളം സെല്ലിൻ സാഗര ജോൺസൺ മാർക്കോസ് ഗിരിഷ് എന്നിവർ രക്ഷാധികാരി ഷാജഹാൻ കല്ലമ്പലത്തിന്റെ നേത്യത്വത്തിൽ നിരവധി പുരസ്ക്കാരങ്ങൾ നൽകുകയും ചെയ്തു. കലാഭവൻ വനിതാ ചെയർപേഴ്സൺ ആയ വല്ലി ജോസഫിന് ആരോഗ്യരംഗത്തെ വ്യത്യസ്തമായ ആതുരസേവനത്തിന് ആദരവ് നൽകുകയും ജെരീർ മെഡിക്കൽ സെന്റർ കലാഭവൻ നൈറ്റിന്റെ ബെസ്റ്റ് സപ്പോർട്ട് ആയി നെസ് റ്റോ ഹൈപ്പർ മാർക്കറ്റ് മാനേജർ മുസ്തഫ പി സി ക്കും ആദരവ് നൽകുകയും ട്രഷറർ ജോർജുകുട്ടി മാക്കുളം നന്ദി പറയുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa