Monday, September 23, 2024
Riyadh

ഷിഫാ വെൽഫെയർ അസോസിയേഷന് പുതി യ നേതൃത്വം നിലവിൽ വന്നു

റിയാദ്: റിയാദ് ഷിഫയിൽ കഴിഞ്ഞ ഏഴുവർഷങ്ങളായി ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഒട്ടനവധി സംഭാവനകൾ കാഴ്ച വെച്ച വെൽഫയർ അസോസിയേഷൻ ചെയർമാൻ എ.എ.റഹീം ആറ്റൂർകോണം വൈസ് ചെയർമാൻ വഹാബ് കൊല്ലം എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് അബ്ദുൽ പുന്നല വൈസ് പ്രസിഡന്റുമാരായി ഷാജി പത്തനാപുരം, ഷാജഹാൻ ആലപ്പുഴ ജറനൽ സെക്രട്ടറി നൗഫൽ ചോലക്കോട് ജോയിന്റ് സെക്രട്ടറിമാരായി കണ്ണൻ തിരുവനന്തപുരം, ബ്രൈറ്റ് ജൊസ് ഇരിങ്ങാലക്കുട ട്രഷറർ അജിത് കുമാർ കടയ്ക്കൽ ജോയിന്റ് ട്രഷറർ തുളസി കോട്ടാരക്കര ജീവകാരുണ്യ കൺവീനർ അൻസാരി ട്രാസ് ഹോട്ടൽ, ജോയിന്റ് കൺവീനർ റഷീദ് കൊളന്പൻ സ്പോർട്സ് കൺവീനർ അനീഷ് മാവേലിക്കര സ്പോർട്സ് ജോയിന്റ് കൺവീനർ ഷാജി കൊട്ടിയം ഉപദേഷ്ടാവ് ഷെഫീക്ക് കോല്ലം, സുഹൈൽ സുലൈമാൻ മീഡിയ കൺവീനർ തുടങ്ങിയ ഇരുപത്തി അഞ്ചംഗ എക്സിക്യൂട്ടീവ് നിലവിൽ വന്നു.

പരമാവധി മെമ്പർമാരെ ഉൾക്കൊള്ളിച്ച് സംഘടനാ വിപലീകരിക്കാനും എല്ലാ വർഷവും നടത്തി വരാറുള്ള പ്രവാസോത്സവം ഈ വർഷവും വിപുലമായി നടത്തുവാനും തീരുമാനിച്ചു. ഷിഫാ ലുലു ഇസ്തിറാഹയിൽ വെച്ച്നടത്തിയ പൊതുയോഗത്തിന് സാദിഖ് കൊളപ്പാടം, സജിമോൻ കരുനാഗപ്പള്ളി, റസാൽ അൽരാജി, അബ്ദുൽ കരീം കൊടപ്പുറം, റഷീദ് ഓച്ചിറ, സിബിൻ ബാബു പുളിക്കൽ, സജി കൊരമ്പാലം, സതീഷ് തിരുവനന്തപുരം, രമേഷ് തിരുവനന്തപുരം, സുന്ദര മൂർത്തി, സലീംകൊല്ലം എന്നിവർ നേതൃത്വം നൽകി

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q