മദീനയിൽ അന്താരാഷ്ട്ര ഈത്തപ്പഴ സിറ്റി നിലവിൽ വരുന്നു
മദീനയിൽ അന്താരാഷ്ട്ര ഈത്തപ്പഴ സിറ്റി നിലവിൽ വരുമെന്ന് റിപ്പോർട്ട്. മസ്ജിദുന്നബവിയിൽ നിന്ന് 7 കിലോമീറ്ററും മദീന ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് 17 കിലോമീറ്ററും അകലെയായിരിക്കും ഈത്തപ്പഴ സിറ്റി സ്ഥാപിക്കുക.
പരിസ്ഥിതി, കൃഷി, ജല മന്ത്രാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ സ്ഥാപിക്കാൻ പോകുന്ന ഈത്തപ്പഴ സിറ്റിയിലേക്ക് നിക്ഷേപത്തിനു വ്യാപാരികൾക്ക് അവസരമൊരുക്കിയിട്ടുണ്ട്.
10,89,441 സ്ക്വയർ മീറ്ററിൽ പ്രവർത്തിക്കുന്ന ഈത്തപ്പഴ സിറ്റിയിൽ നിന്ന് സൗദി ഈത്തപ്പഴങ്ങൾ ലോകത്തിൻ്റെ വിവിധ വിപണികളിലേക്ക് എത്തിക്കും. ജൂലൈ 16 നു മുംബ് നിക്ഷേപകരോട് ക്വട്ടേഷൻ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa