മുൻ ഈജിപ്ത് പ്രസിഡൻ്റ് മുഹമ്മദ് മുർസി കോടതിയിൽ കുഴഞ്ഞ് വീണു മരിച്ചു
മുൻ ഈജിപ്ഷ്യൻ പ്രസിഡൻ്റ് മുഹമ്മദ് മുർസി (67) കോടതിയിൽ കുഴഞ്ഞ് വീണു മരിച്ചു. മുർസിക്കെതിരെയുള്ള കേസ് വിചാരണ നടക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.
2011 ലെ അറബ് വസന്തത്തെത്തുടർന്ന് ഹുസ്നി മുബാറക്കിൻ്റെ ദീർഘ കാല ഭരണത്തിനു അന്ത്യം കുറിച്ചായിരുന്നു ബ്രദർ ഹുഡ് നേതാവായ മുർസി അധികാരത്തിലെത്തിയത്.
ഒരു വർഷക്കാലം ഈജിപ്ഷ്യൻ പ്രസിഡൻ്റ് കസേരയിലിരുന്ന മുർസി അധികാര ഭ്രഷ്ടനായ ശേഷം വിവിധ കേസുകളിൽ കോടതി വിചാരണ നേരിടുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa