ഒമാനിൽ കാലാവസ്ഥാ വ്യതിയാന മുന്നറിയിപ്പ്
മസ്കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ശക്തമായി മഴ പെയ്തു. ഇബ്രി, യാങ്കുൽ, സൊഹാർ, റുസ്താഖ് , കബൂറ എന്നീ പ്രദേശങ്ങളിലാണ് മഴ പെയ്തത്.
ചിലയിടങ്ങളിൽ ശക്തമായും ചിലയിടങ്ങളിൽ മിതമായ തോതിലും മഴ ലഭിച്ചു. ചില സ്ഥലങ്ങളിൽ വാദികൾ നിറഞ്ഞൊഴുകി. ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനങ്ങൾ മഴപെയ്യുന്ന ചിത്രങ്ങളും വിഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു.
അടുത്ത രണ്ട് ദിവസം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റുണ്ടായിരിക്കുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. ബുറൈമി, ദാഹിറ, അൽ ദാഖിലിയ , അൽ വുസ്ത, ദോഫാർ എന്നീ ഗവർണറേറ്റുകളിൽ പൊടിക്കാറ്റ് ശക്തമായിരിക്കുമെന്നും, ദൃശ്യപരിധി കുറയുന്നത് കൊണ്ട് വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa