Friday, May 17, 2024
Riyadh

രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

റിയാദ്: നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന്റെയും റിയാദ് കലാഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു . കേരളത്തിലെ പ്രശസ്ത ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ 28 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ബത്ത നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ ഉൽഘാടനം ചെയ്യുന്നു.

കരയാൻ മാത്രം വിധിക്കപ്പെട്ട മനുഷ്യജന്മങ്ങൾക്കു സാന്ത്വനത്തിന്റെ സാഗരമായി മാറിയ പ്രശസ്ത ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെ റിയാദ് കലാഭവൻ 2018 ലെ കർമ പുരസ്കാരം നൽകി, റിയാദ് കലാഭവൻ നൈറ്റ് 2019 ൽ ആദരിച്ചിരുന്നു. വീണ്ടും റിയാദ് കലാഭവനും നെസ്റ്റോ ഹൈപ്പർ മാർക്കറ്റും ചേർന്ന് സൗദി അറേബ്യൻ പുണ്യ ഭൂമിയിലേക്ക് പാവങ്ങളുടെ പടത്തലവനെ ഹൃദയ പൂർവ്വം സ്വാഗതം ചെയ്യുകയാണ്. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് രക്തദാന ക്യാമ്പ് ഫിറോസ് കുന്നംപറമ്പിൽ ഉൽഘാടനം ചെയ്യും.

അന്നം നൽകുന്ന നാടിന്റെ കാവൽ ഭടന്മാർക്ക് രക്തദാനം ചെയ്യാൻ സന്മനസ്സുള്ള റിയാദിലെ മുഴുവൻ പ്രവാസികളെയും ബത്ത ഹൈപ്പർ നെസ്‌റ്റോയിലേക്ക് എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.

രക്തദാനം ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ
Sharon sherif – 0531579498.
Musthafa P C – 0555129605.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa